Wed. Jan 22nd, 2025
മ​ഞ്ചേ​രി:

പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ എ​ക്സൈ​സി​ന്‍റെ വ​ൻ ല​ഹ​രി​വേ​ട്ട. 13 ചാ​ക്കു​ക​ളി​ലാ​യി ഒ​ളി​പ്പി​ച്ചു കൊ​ണ്ടു​വ​ന്ന 168 കി​ലോ നി​രോ​ധി​ത ല​ഹ​രി ഉ​ല്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. 7500 ഹാ​ൻ​സ് പാ​ക്ക​റ്റ്, 1800 കൂ​ൾ എ​ന്നി​വ അ​ട​ക്കം 9,300 പാ​ക്ക​റ്റു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 12ഓ​ടെ പി​ക്​ അ​പ്​ വാ​ഹ​ന​ത്തി​ൽ നി​ന്നാ​ണ് ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. ഡ്രൈ​വ​റും സ​ഹാ​യി​യും ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ പൂ​ക്കോ​ട്ടൂ​ർ ചീ​നി​ക്ക​ൽ മ​ണ്ണേ​ത്തൊ​ടി മു​ജീ​ബ് റ​ഹ്മാ​നെ​തി​രെ കേ​സെ​ടു​ത്ത​താ​യി മ​ഞ്ചേ​രി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ് ഷാ​ജി പ​റ​ഞ്ഞു. പി​ടി​ച്ചെ​ടു​ത്ത ഉ​ല്പന്ന​ങ്ങ​ൾ​ക്ക് മാ​ർ​ക്ക​റ്റി​ൽ 10 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രും. മൈ​സൂ​രു​വി​ൽ നി​ന്ന്​ ചാ​ക്കു​ക​ളി​ലാ​ക്കി വ​ണ്ടി​യു​ടെ ബോ​ഡി​ക്കു​ള്ളി​ൽ ഷീ​റ്റ് കെ​ട്ടി ഒ​ളി​പ്പി​ച്ചാ​ണ് ഇ​വ കൊ​ണ്ടു​വ​ന്ന​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

മ​ല​പ്പു​റം ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം തൊ​ണ്ടി​മു​ത​ലും വാ​ഹ​ന​വും മ​ഞ്ചേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ഞ്ചേ​രി ടൗ​ൺ ഭാ​ഗ​ത്തും പ​രി​സ​ര​ങ്ങ​ളി​ൽ നി​ന്നും ചെ​റി​യ തോ​തി​ൽ ല​ഹ​രി ഉല്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​ഞ്ചേ​രി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ളു​ടെ മൊ​ത്ത വി​ത​ര​ണ​ക്കാ​ര​നെ സം​ബ​ന്ധി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ ക​ണ്ടെ​ടു​ത്ത​ത്.