Wed. Jan 22nd, 2025
ഡൽഹി:

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി നീട്ടി. കേന്ദ്ര ധനമന്ത്രാലയത്തിന്റെ റവന്യു വകുപ്പ് പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം മാർച്ച് 15 ആണ് റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി. അവസാന തീയതി നീട്ടിയത് സംബന്ധിച്ച് ആദായനികുതി വകുപ്പും ട്വീറ്റ് ചെയ്തു.

2020 – 21 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി ഇത് മൂന്നാം തവണയാണ് നീട്ടുന്നത്. നേരത്തെ ഡിസംബർ 31 ആയിരുന്നു ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി. കഴിഞ്ഞ വർഷം ജൂലൈ 31 ആയിരുന്നു യഥാർഥത്തിൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി.