Fri. Nov 22nd, 2024
ബെവേർലി ഹിൽസ്‌:

ആരവമില്ലാതെ ഗോൾഡൻ ഗ്ലോബ്‌സ്‌ അവാർഡുകൾ പ്രഖ്യാപിച്ചു. ‘ദി പവർ ഓഫ്‌ ദി ഡോഗ്‌’ മികച്ച ചിത്രം. ചിത്രമൊരുക്കിയ ജെയ്‌ൻ ക്യാംപ്യൻ മികച്ച സംവിധായിക. കിങ്‌ റിച്ചാർഡിലൂടെ ഹോളിവുഡ് സൂപ്പര്‍താരം വിൽ സ്മിത്‌ മികച്ച നടനായി.

വിൽ സ്മിത്തിന്റെ ആദ്യ ഗോൾഡൻ ഗ്ലോബാണ്‌. ബീയിങ്‌ ദി റിക്കാർഡോസിലൂടെ നികോൾ കിഡ്‌മാൻ മികച്ച നടിയായി. അഞ്ചാംതവണയാണ്‌ ഇവർ പുരസ്കാരം നേടുന്നത്‌.

കോമഡി/ മ്യൂസിക്കൽ വിഭാഗത്തിൽ മികച്ച സിനിമ, നടി (റേച്ചൽ സെഗ്‌ലർ) എന്നീ പുരസ്കാരങ്ങൾ കരസ്ഥമാക്കി സ്റ്റീവൻ സ്പീൽബർഗിന്റെ വെസ്റ്റ്‌ സൈഡ്‌ സ്‌റ്റോറി (റീമേക്ക്‌) മികച്ച പ്രകടനം കാഴ്ചവച്ചു.

ജാപ്പനീസ്‌ സിനിമ ‘ഡ്രൈവ്‌ മൈ കാർ’ മികച്ച വിദേശഭാഷാ ചിത്രം. കോവിഡ്‌ സാചര്യത്തിൽ പതിവ്‌ ആരവങ്ങളില്ലാതെയായിരുന്നു പുരസ്കാര പ്രഖ്യാപനം. പ്രധാന അഭിനേതാക്കളെല്ലം പുരസ്കാരവുമായി നിസ്സഹകരണം പ്രഖ്യാപിച്ചിരുന്നതിനാൽ തത്സമയ പ്രക്ഷേപണവും ഉണ്ടായിരുന്നില്ല.