Thu. Jan 23rd, 2025
തിരുവനന്തപുരം:

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ സിനിമയിൽ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചുവെന്ന പരാതിയിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ മൂന്നംഗ പൊലീസ് സമിതി. ഹൈക്കോടതി നിർദേശത്തെ തുടർന്നാണിത്. എ ഡി ജി പി പദ്മകുമാർ, തിരുവനന്തപുരം റൂറൽ എസ്പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിൻ എ സി പി എ നസീം എന്നിവരെയാണ് സിനിമ കണ്ട് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ചിരിക്കുന്നത്.

സിനിമയിലുപയോഗിച്ചിരിക്കുന്ന സഭ്യമല്ലാത്ത വാക്കുകൾ ഇവർ പരിശോധിക്കും. ശേഷം റിപ്പോർട്ട് തയാറാക്കി ഹൈക്കോടതിയ്ക്ക് കൈമാറും. ‘ചുരുളി’യിൽ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാൻ ഹൈക്കോടതി നേരത്തേ ഡിജിപിക്ക് നിർദേശം നൽകിയിരുന്നു. കേസിൽ ഡി ജി പിയെ സ്വമേധയാ കക്ഷി ചേർത്തിട്ടുമുണ്ട്.