Sat. Nov 23rd, 2024
ഹവാന:

യൂറോപ്പിൽ അഭയം തേടിയെത്തിയ 30 ക്യൂബൻ പൗരൻമാരെ ബലംപ്രയോഗിച്ച് ഗ്രീസിൽ നിന്ന് തുർക്കിയിലേക്ക് നാടുകടത്തിയതായി റിപ്പോർട്ട്. തടങ്കൽകേന്ദ്രങ്ങളിൽ പാർപ്പിച്ച ഇവരെ മർദ്ദിച്ചതായും പട്ടിണിക്കിട്ടതായും ആരോപണമുണ്ട്. പിന്നീട് ഇവരെ തുർക്കിഷ് അതിർത്തിയിലെ കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.

ആയുധധാരികളായ ഉദ്യോഗസ്ഥരാണ് ഇതിനെല്ലാം നേതൃത്വം നൽകിയത്. ദുഃസ്വപ്നങ്ങളിലൂടെയാണ് കടന്നുപോയതെന്നാണ് തുർക്കിയിലെത്തിയ സംഘം അൽജസീറ ചാനലിനോട് പ്രതികരിച്ചത്.