വത്തിക്കാൻ സിറ്റി:
ഇടവേളക്കുശേഷം സിസ്റ്റീൻ ചാപ്പലിൽ 16 കുഞ്ഞുങ്ങളുടെ ജ്ഞാനസ്നാനം നടത്തി ഫ്രാൻസിസ് മാർപാപ്പ. കോവിഡ് മഹാമാരിയെ തുടർന്നാണ് ചാപ്പലിലെ മാമോദീസ ചടങ്ങുകൾ തടസ്സപ്പെട്ടത്.
ഒമ്പതു പെൺകുട്ടികളുടെയും ഏഴ് ആൺകുട്ടികളുടെയും മാമോദീസ ചടങ്ങാണ് നടന്നത്. ജ്ഞാനസ്നാനം ചെയ്യുന്നതിലൂടെ കുഞ്ഞുങ്ങൾ ദൈവത്തെയും തന്റെ അയൽക്കാരെയും സ്നേഹിക്കാൻ പഠിക്കുകയാണെന്നും പോപ് പറഞ്ഞു. കോവിഡ് നിയമങ്ങൾ പാലിച്ചാണ് ചടങ്ങ് നടന്നത്.