Fri. Mar 29th, 2024
ന്യൂയോർക്ക്:

ന്യൂയോർക്കിൽ വൻ തീപ്പിടിത്തം. 19 പേർ മരിച്ചു. മരിച്ചവരിൽ ഒമ്പത് കുട്ടികളും ഉൾപ്പെടുന്നു. അറുപതിലധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.

രാത്രി 9.30ഓടെയായിരുന്നു തീപ്പിടിത്തം. ബ്രോൻക്സിലെ 19 നില പാർപ്പിട സമുച്ചയത്തിലാണ് അപകടമുണ്ടായത്. ഇരുന്നൂറിലധികം അഗ്നിശമന സേനാംഗങ്ങൾ ചേർന്നാണ് തീ അണച്ചത്.

32 പേരുടെ നില അതീവഗുരുതരമാണെന്ന് ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്‌മെന്‍റ് കമ്മീഷണർ ഡാനിയൽ നിഗ്രോ പറഞ്ഞു. തകരാറിലായ ഇലക്ട്രിക് സ്പേസ് ഹീറ്ററാണ് തീപ്പിടിത്തത്തിന് കാരണമെന്ന് നിഗ്രോ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഹീറ്റർ ഒരു അപ്പാർട്ട്മെന്‍റിന്‍റെ കിടപ്പുമുറിയിലായിരുന്നു. അതിവേഗത്തില്‍ പടര്‍ന്ന ആ റൂമിനെയും അപ്പാര്‍ട്ട്മെന്‍റിനെ ഒന്നാകെയും കവര്‍ന്നെടുത്തു.