മല്ലപ്പള്ളി:
കോട്ടയം– കോഴഞ്ചേരി സംസ്ഥാനപാതയിലെ പരുത്തിപ്പാലത്തെ തോട് മാലിന്യം തള്ളാനുള്ള കേന്ദ്രമായി മാറി. ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമാക്കിയാണ് മാലിന്യം തള്ളുന്നത്. കുട്ടികളിലെ ഉപയോഗശേഷമുള്ള ഡയപ്പറുകളും ഏറെയുണ്ട്.
രാത്രിസമയങ്ങളിലാണ് മാലിന്യം തള്ളുന്നത്. റോഡിലേക്കും മാലിന്യം വ്യാപിച്ചിട്ടുണ്ട്. പ്രദേശത്തെ തെരുവുവിളക്കുകൾ പ്രകാശിക്കാത്തതും മാലിന്യം തള്ളാനെത്തുന്നവർക്ക് സഹായകരമാണ്.
തോട്ടിൽ മാലിന്യങ്ങൾ കെട്ടിനിൽക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്കു കാരണമായേക്കാം. പൊതു ജലാശയങ്ങളിൽ മാലിന്യം തള്ളുന്നത് കുറ്റമായിട്ടും ഇവർക്കെതിരെ നടപടി എടുക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.