Tue. Sep 2nd, 2025
തിരുവനന്തപുരം:

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യങ്ങൾ എഴുതിയ കാർ ഉപേക്ഷിച്ചു പോയയാൾ പിടിയിൽ. കാറുമായെത്തി ഹോട്ടലില്‍ ബഹളം വച്ച് കടന്നുകളഞ്ഞ ഉത്തർപ്രദേശ് സ്വദേശിയാണ് പിടിയിലായത്. ഉപേക്ഷിച്ചുപോയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

തിരുവനന്തപുരം പട്ടത്തെ ഒരു ബാർ ഹോട്ടലിനു മുന്നിൽ നിന്നാണ് മ്യൂസിയം പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച ഉച്ചയ്ക്ക് 3.30നായിരുന്നു സംഭവം. കർഷക സമരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരായ പരാമർശങ്ങളാണ് വാഹനത്തി​ന്‍റെ എല്ലാ ഭാഗങ്ങളിലും എഴുതിയിട്ടുള്ളത്. വാഹനത്തിൽ വസ്ത്രങ്ങളും കാറി​ന്‍റെ സ്‌പെയർ പാർട്‌സും അടങ്ങിയ പത്തോളം ബാഗുകളുണ്ടായിരുന്നു