Thu. Dec 19th, 2024
വാ​ഷി​ങ്ട​ൺ:

യു എസിലെ ജോ​ർ​ജി​യ​ സംസ്ഥാനത്ത് ആ​ഫ്രി​ക്ക​ൻ വം​ശ​ജ​നാ​യ അ​ഹ്മ​ദ് അ​ർ​ബ​റി​യു​ടെ (25) കൊ​ല​പാ​ത​ക​ത്തി​ൽ വെ​ള്ള​ക്കാ​രാ​യ പി​താ​വും മ​ക​നു​മ​ട​ക്കം മൂ​ന്നു പേ​ർ​ക്ക് ജീ​വ​പ​ര്യ​ന്തം. ഗ്രി​ഗ​റി മ​ക്മൈ​ക്കി​ൾ (66), മ​ക​ൻ ട്രാ​വി​സ് മ​ക്മൈ​ക്കി​ൾ (35), അ​യ​ൽ​വാ​സി വി​ല്യം റോ​ഡി ബ്ര​യാ​ൻ എ​ന്നി​വ​രെ​യാ​ണ് ജ​ഡ്ജി തി​മോ​ത്തി വാം​സ്ലെ ശി​ക്ഷി​ച്ച​ത്.

പ​രോ​ളി​ല്ലാ​തെ ശി​ക്ഷ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു. ബ്ര​യാ​ന് 30 വ​ർ​ഷ​ത്തി​നു​ശേ​ഷം പ​രോ​ൾ ല​ഭി​ച്ചേ​ക്കും. ഹീ​ന​മാ​യ കൊ​ല​പാ​ത​കം ന​ട​ത്തി​യ പ്ര​തി​ക​ൾ ദാ​ക്ഷി​ണ്യം അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്ന് തി​മോ​ത്തി നി​രീ​ക്ഷി​ച്ചു. ജോ​ർ​ജി​യ​യി​ലെ ബ്രൂ​ൻ​സ് വി​ക്കി​ലാ​യി​രു​ന്നു അ​ർ​ബ​റി​യു​ടെ താ​മ​സം. വെ​ള്ള​ക്കാ​രാ​ണ് ഈ ​മേ​ഖ​ല​യി​ലെ താ​മ​സ​ക്കാ​രി​ൽ കൂ​ടു​ത​ലും. 2020 ​ഫെ​ബ്രു​വ​രി 23നാ​ണ് ദാ​രു​ണ​സം​ഭ​വം.