Thu. Dec 19th, 2024
ജ​നീ​വ:

സു​ര​ക്ഷ കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി സ്വി​റ്റ്‌​സ​ര്‍ല​ൻ​ഡി​ല്‍ സൈ​നി​ക​ര്‍ വാ​ട്സ്ആ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി. പ​ക​രം ത്രീ​മ എ​ന്ന പേ​രി​ലു​ള്ള എ​ന്‍ക്രി​പ്റ്റ് ചെ​യ്ത സ്വ​ദേ​ശി മെ​സേ​ജി​ങ് സേ​വ​നം ഉ​പ​യോ​ഗി​ക്കാ​നാ​ണ് നി​ര്‍ദേ​ശം. സി​ഗ്ന​ല്‍, ടെ​ലി​ഗ്രാം എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​ത്തി​ലും സ്വി​സ് സൈ​ന്യം വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

യു എ​സ് ക്ലൗ​ഡ് ആ​ക്ട് അ​നു​സ​രി​ച്ച് യു എ​സി​​ന്‍റെ നി​യ​മ​പ​രി​ധി​യി​ല്‍ പെ​ടു​ന്ന ക​മ്പ​നി​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന ഡേ​റ്റ അ​മേ​രി​ക്ക​ന്‍ അ​ധി​കൃ​ത​ര്‍ക്ക് ല​ഭ്യ​മാ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന​താ​ണ് സൈ​ന്യ​ത്തി​​ന്‍റെ ആ​ശ​ങ്ക. ത്രീ​മ എ​ന്ന സേ​വ​ന​ത്തി​ന് യു ​എ​സ് നി​യ​മ​ങ്ങ​ള്‍ ബാ​ധ​ക​ല്ല.

യൂ​റോ​പ്യ​ന്‍ യൂ​നി​യ​​ന്‍റെ ജി ​ഡി ​പി ​ആ​ര്‍ നി​യ​മ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് ത്രീ​മ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. സ്വി​റ്റ്‌​സ​ര്‍ല​ൻ​ഡി​ല്‍ 16-64 പ്രാ​യ​ക്കാ​ർ​ക്കി​ട​യി​ൽ വ​ലി​യ ജ​ന​പ്രീ​തി​യു​ള്ള മെ​സേ​ജി​ങ് ആ​പ്ലി​ക്കേ​ഷ​നാ​ണ് വാ​ട്‌​സ്ആ​പ്.