നൂർമഹൽ:
കസാഖ്സ്താൻ മുൻ ആഭ്യന്തരസുരക്ഷ മേധാവി കരീം മസിമോവിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. പ്രക്ഷോഭകർക്കെതിരെ വെടിയുതിർത്തതിനു പിറകെയാണിത്. ദേശീയ സുരക്ഷ കമ്മിറ്റിയാണ് (കെ എൻ ബി) ഇക്കാര്യം അറിയിച്ചത്.
മുൻ സോവിയറ്റ് യൂനിയൻ രാജ്യമായ കസാഖ്സ്താന്റെ സ്ഥാപക പ്രസിഡന്റ് നൂർസുൽത്താൻ നാസർബയേവിന്റെ അടുത്ത അനുയായിയായ കരീമിനെ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. 26 പ്രക്ഷോഭകരെയാണ് സുരക്ഷ സൈന്യം വധിച്ചത്. ഏറ്റുമുട്ടലിൽ 18 പൊലീസുകാരും കൊല്ലപ്പെട്ടിരുന്നു.
കസാഖ്സ്താനിൽ ഒരാഴ്ചയോളമായി തുടരുന്ന പ്രക്ഷോഭത്തിൽ 4400 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ധനവിലവർധനക്കെതിരായ പ്രതിഷേധമാണ് രക്തരൂഷിത പ്രക്ഷോഭത്തിലേക്ക് നീങ്ങിയത്.