Mon. Dec 23rd, 2024
മൂന്നാർ:

ആദിവാസികളുടെ പരമ്പരാഗത വിഭവങ്ങളും ഉല്പ്പന്നങ്ങളും ഇനി മുതൽ രാജമലയിൽ ലഭിക്കും. വരയാടുകളുടെ ആവാസകേന്ദ്രമായ രാജമലയിലേക്കുള്ള പ്രവേശന കവാടത്തിൽ പ്രത്യേകം വാഹനത്തിലാണ് വിൽപ്പനശാല ഒരുക്കിയിരിക്കുന്നത്. മൂന്നാർ വൈൽഡ് ലെെഫ് വാർഡൻ എസ് പി വിനോദ് ആദ്യവിൽപ്പന നിർവ്വഹിച്ചു.

അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാർഡൻ ജോബ് ജെ നേര്യംപ്പറമ്പിൽ, ജീവനക്കാർ എന്നിവർ പങ്കെടുത്തു. ഇടമലക്കുടി, മറയൂർ തുടങ്ങിയ ആദിവാസി മേഖലകളിൽ ഉല്പ്പാദിപ്പിക്കുന്ന പച്ചക്കറി, പഴവർഗ്ഗങ്ങൾ വനാന്തരങ്ങളിൽ നിന്നും ശേഖരിക്കുന്ന തെള്ളി, കുന്തിരിക്കം എന്നിവയെല്ലാം വിൽപ്പനയ്ക്കായി വച്ചിട്ടുണ്ട്. ആദിവാസി സ്ത്രീകളുടെ വരുമാനം ലക്ഷ്യമിട്ടുള്ള സംരംഭത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.

കുടികളിൽ നിന്നും ആദിവാസികൾ എത്തിക്കുന്ന ഉൽപ്പന്നങ്ങൾക്ക് രൊക്കം പണം കൈപ്പറ്റാം. ജില്ലയിൽ നിന്നും വനംവികസന ഏജൻസിയിൽ നിന്നുള്ള ഉല്പ്പങ്ങളുംന്ന വിൽപ്പനശാലയിൽ നിന്നും ലഭിക്കും.