പാലക്കാട്:
കുതിരാൻ തുരങ്കത്തിലേക്കുള്ള റോഡ് നിർമാണത്തിനായി പാറ പൊട്ടിച്ചു തുടങ്ങി. നിയന്ത്രിത സ്ഫോടനത്തിന്‍റെ പരീക്ഷണം വിജയമായതോടെ ദിവസവും രണ്ട് തവണ വീതം സ്ഫോടനം നടത്തും. ഈ സമയത്തു ഗതാഗത നിയന്ത്രണം ഉണ്ടാകും.
തൃശൂരിൽ നിന്ന് പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കത്തിന് മുന്നിൽ നിന്നാണ് പാറ പൊട്ടിച്ച് മാറ്റുന്നത്. ജലാറ്റിൻ സ്റ്റിക്കുകൾ ഉപയോഗിച്ച് നിയന്ത്രിത സ്ഫോടനം വഴിയാണ് പാറ പൊട്ടിക്കൽ. പരീക്ഷണ സ്ഫോടനം വിജയകരമാതോടെ ദിവസവും രാവിലെ 6നും 7നും ഇടക്കും 12 മണിക്ക് മുൻപായും ഓരോ സ്ഫോടനങ്ങൾ നടത്തും. റോഡ് നിർമാണം പൂർത്തിയാക്കാൻ ഒന്നര മാസത്തിലകം പാറ പൊട്ടിക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.