ബ്രിട്ടൻ:
ബ്രിട്ടനിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഒമിക്രോൺ വകഭേദം കൂടി പിടിമുറുക്കിയതോടെ രോഗികളുടെ എണ്ണം ഇരട്ടിയായി ആശുപത്രികളിൽ നിറഞ്ഞൊഴുകുന്നു. ഇതിനിടെ രോഗികളെ പരിചരിക്കാൻ മതിയായ ഡോക്ടർമാരും നഴ്‌സുമാരുമില്ലാതെ പ്രതിസന്ധിയിലായ ആശുപത്രികളിലേക്ക് സൈനികരെ ഇറക്കിയിരിക്കുകയാണ് ബ്രിട്ടീഷ് ഭരണകൂടം.
ലണ്ടനിലെ നാഷനൽ ഹെൽത്ത് സർവീസ്(എൻഎച്ച്എസ്) ആശുപത്രികളിലാണ് ജീവനക്കാരുടെ ക്ഷാമത്തെ തുടർന്ന് സൈന്യത്തെ ഇറക്കിയത്. 200 സൈനികരെയാണ് ലണ്ടനിലെ വിവിധ ആശുപത്രികളിൽ കോവിഡ് ചുമതലയേൽപ്പിച്ചിരിക്കുന്നത്.
40 സൈനിക ഡോക്ടർമാർക്ക് പുറമെ 160 സാധാരണ സൈനികരെയുമാണ് പ്രതിരോധ മന്ത്രാലയം അടുത്ത മൂന്ന് ആഴ്ചത്തേക്കായി ആശുപത്രികളിലേക്ക് അയച്ചത്.