Thu. Dec 19th, 2024
സൂറത്ത്:

ഗുജറാത്തിലെ സൂറത്തിൽ വിഷവാതകം ശ്വസിച്ച്​ ആറുപേർ മരിച്ചു. ഇരുപതിലധികം ആളുകഴെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്​. പലരുടെയും നില ഗുരുതരമാണ്​.
സൂറത്തിലെ സച്ചിൻ ജി ഐ ഡി സി വ്യവസായ മേഖലയിലാണ്​ അപകടമുണ്ടായത്​.

രാസ വാതക ടാങ്കറിൽ ചോർച്ചയുണ്ടായെന്നാണ്​ പ്രാഥമിക വിവരം. വിശ്വപ്രേം ഡൈയിങ്​ ആന്‍റ്​ പ്രിന്‍റിങ്​ മില്ലിലാണ്​ വാകത ചോർച്ചയുണ്ടായത്​. ഇവിടത്തെ ജീവനക്കാരാണ്​ മരിച്ചത്​.