Thu. May 2nd, 2024
ഇസ്താംബൂൾ:

ചൈനീസ് ഉദ്യോഗസ്ഥർക്കെതിരെ തുർക്കി പ്രോസിക്യൂട്ടർക്ക് പരാതി നൽകി ഉയ്​ഗൂർ മുസ്​ലിംകൾ​. വംശഹത്യ, പീഡനം, ബലാത്സംഗം, മനുഷ്യത്വരഹിതമായ മറ്റ്​ കുറ്റകൃത്യങ്ങൾ എന്നിവ ആരോപിച്ച് തുർക്കിയിലെ 19 ഉയ്​ഗൂർ വിഭാഗക്കാരാണ് 112 ചൈനീസ്​ ഉദ്യോഗസ്ഥർക്കെതിരെ​ പരാതി നൽകിയത്​. ചൈനയിലെ കോൺസൻട്രേഷൻ ക്യാമ്പുകളിൽ 116 ഉയിഗൂറുകൾ തടങ്കലിൽ കഴിയുന്നുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്​.

ഇസ്താംബുൾ ചീഫ് പ്രോസിക്യൂട്ടർ ഓഫീസിലാണ് അവർ പരാതി നൽകിയത്. ദശലക്ഷക്കണക്കിന്​ ഉയ്​ഗൂർ മുസ്​ലിംകളെ കോൺസൻട്രേഷൻ ക്യാമ്പുകളിലേക്കും തടവറകളിലേക്കും അയച്ച് അടിമപ്പണി ചെയ്യിക്കുന്ന ചൈനീസ്​ ഭരണകൂടത്തിനെതിരെ നിലപാടെടുക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടുവെന്ന്​ പരാതിക്കാരുടെ​​ അഭിഭാഷകൻ ഗുൽഡൻ സോൺമെസ് പറഞ്ഞു