Wed. Jan 22nd, 2025
ഐക്യരാഷ്ട്രകേന്ദ്രം:

യുഎൻ രക്ഷാസമിതിയിൽ പുതിയ അഞ്ച്‌ താൽക്കാലിക അംഗങ്ങൾ. അൽബേനിയ, ബ്രസീൽ, ഗബോൺ, ഘാന, യുഎഇ എന്നിവയാണ്‌ പുതിയ അംഗങ്ങൾ. ജൂണിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇവ വിജയിച്ചിരുന്നു. ചൊവ്വാഴ്ച നടന്ന ഔദ്യോഗിക ചടങ്ങിൽ ഈ രാജ്യങ്ങളുടെ സ്ഥാനപതികൾ മറ്റ്‌ അംഗരാജ്യങ്ങളുടെ പതാകകൾക്കൊപ്പം തങ്ങളുടെ പതാകയും സ്ഥാപിച്ചു.

പതിനഞ്ച്‌ അംഗങ്ങളാണ്‌ സമിതിയിലുള്ളത്‌. ചൈന, ഫ്രാൻസ്‌, റഷ്യ, യുകെ, യുഎസ്‌ എന്നിവ സ്ഥിരാംഗങ്ങൾ. ഇവയ്ക്ക്‌ വീറ്റോ അധികാരമുണ്ട്‌. മറ്റ്‌ അംഗങ്ങളെ രണ്ടുവർഷത്തേക്ക്‌ 139 അംഗ പൊതുസഭ തെരഞ്ഞെടുക്കുകയാണ്‌ ചെയ്യുന്നത്‌. അൽബേനിയ ആദ്യമായാണ്‌ രക്ഷാസമിതിയിലെത്തുന്നത്‌.