Fri. May 3rd, 2024
നൂ​ർ സു​ൽ​ത്താ​ൻ:

ഇ​ന്ധ​ന വി​ല വ​ർ​ധ​ന​ക്കെ​തി​രെ ജ​നം തെ​രു​വി​ലി​റ​ങ്ങി​യ​തോ​ടെ സ​ർ​ക്കാ​ർ രാ​ജി​വെ​ച്ച ക​സാ​ഖ്​​സ്താ​നി​ൽ ഇ​ന്ധ​ന-​ഭ​ക്ഷ്യ​വി​ല​യി​ൽ ആ​റു മാ​സ​ത്തേ​ക്ക്​ സ​ർ​ക്കാ​ർ നി​യ​​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളു​ടെ ത​ല​വ​ന്മാ​രു​മാ​യി ബു​ധ​നാ​ഴ്ച ന​ട​ത്തി​യ ച​ർ​ച്ച​ക്ക്​ ശേ​ഷം പ്ര​സി​ഡ​ന്‍റ്​ ഖാ​സിം ജോ​മാ​ർ​ത്​ തൊ​ഖ​യേ​വാ​ണ്​ വി​ല നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ച​ത്.

രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക നി​ല പി​ടി​ച്ചു നി​ർ​ത്തു​ന്ന​തി​നാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ പ്ര​സി​ഡ​ന്‍റ്​ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​വി​ട​ങ്ങ​ളി​ലെ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യ​ത്തി​ന​നു​സ​രി​ച്ചാ​യി​രി​ക്കും വി​ല നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യെ​ന്നും വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

പാ​ച​ക വാ​ത​ക വി​ൽ​പ​ന ഓ​ൺ​ലൈ​ൻ വ​ഴി​യാ​ക്കാ​നു​ള്ള തീ​രു​മാ​നം ഒ​രു വ​ർ​ഷ​ത്തേ​ക്ക്​ മാ​റ്റി​വെ​ക്കാ​നും തീ​രു​മാ​നി​ച്ചു. ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ ന​ട​പ്പാ​ക്കാ​നി​രു​ന്ന പ​രി​ഷ്​​ക​ര​ണ​മാ​ണ്​ മാ​റ്റി​വെ​ച്ച​ത്. ഗാ​ർ​ഹി​ക വ​സ്തു​ക്ക​ൾ​ക്ക്​ മൊ​റ​ട്ടോ​റി​യം, താ​ഴ്ന്ന വ​രു​മാ​ന​ക്കാ​ർ​ക്ക്​ വാ​ട​ക സ​ബ്​​സി​ഡി ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ള​വു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.