Mon. Dec 23rd, 2024
മണിപ്പൂർ:

തന്‍റെ മണിപ്പൂർ സന്ദർശന വേളയിൽ മണിപ്പൂരിന്‍റെ പരമ്പരാഗത വാദ്യോപകരണങ്ങൾ വായിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ വച്ചാണ് പ്രധാനമന്ത്രി വാദ്യോപകരണങ്ങൾ വായിച്ചത്. മണിപ്പൂരിന്‍റെ വേദനകള്‍ തനിക്കറിയാമെന്നും ഗവർമെന്റ് മണിപ്പൂരികളുടെ കാര്യത്തിൽ അതിയായ ശ്രദ്ധ പുലർത്തുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

തലസ്ഥാന നഗരിയിൽ തന്നെ വരവേൽക്കാൻ നിന്നിരുന്ന കലാകാരന്മാരുടെ അടുത്തേക്ക് നീങ്ങിയ മോദി അവരുടെ കയ്യിൽ നിന്ന് വാദ്യോപകരണങ്ങൾ വാങ്ങിച്ച് വായിക്കുകയായിരുന്നു.

മണിപ്പൂരിൽ 1850 കോടിയുടെ 13 പുതിയ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.വരും വർഷങ്ങളിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഇന്ത്യയുടെ വികസനത്തിൽ പ്രധാന പങ്കുവഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് പല തവണ മണിപ്പൂർ സന്ദർശിച്ചിട്ടുണ്ട് എന്നും മണിപ്പൂരികളുടെ വേദനകൾ ആരെക്കാളും നന്നായി തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. 2014 ൽ തന്റെ ഗവർമെന്റ് മണിപ്പൂരികളുടെ കാര്യത്തിൽ അതിയായ ശ്രദ്ധ പുലർത്തുന്നുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.