Sat. Jan 18th, 2025
മനാമ:

യമനിലെ മാരിബിലും ശബ്‌വയിലും സൗദി സഖ്യസേനയുടെ വ്യോമാക്രമണങ്ങളിൽ ഇരുനൂറിലേറെ ഹൂതിവിമതർ കൊല്ലപ്പെട്ടു. 22 സൈനിക വാഹനവും ഉപകരണങ്ങളും തകർത്തു. 35 വ്യോമാക്രമണമാണ് നടത്തിയത്. ശബ്‌വയിൽ 23 വ്യോമാക്രമണത്തിൽ 133 ഹൂതികളും മാരിബിൽ 12 വ്യോമാക്രമണത്തിൽ 97 പേരും കൊല്ലപ്പെട്ടതായാണ്‌ വിവരം.

വിമതരുടെ നിയന്ത്രണത്തിലുള്ള അൽബൈദായിലെ അൽ സവാദിയ സൈനിക ക്യാമ്പ്‌ തിങ്കൾ പുലർച്ചെ സഖ്യസേന ആക്രമിച്ചു. സൗദിക്കുനേരെ ഹൂതികളുടെ അഞ്ച് ഡ്രോൺ, മിസൈൽ ആക്രമണ ശ്രമമുണ്ടായെങ്കിലും ലക്ഷ്യത്തിലെത്തുംമുമ്പ്‌ ഇവ തകർത്തെന്ന്‌ സഖ്യസേനാ വക്താവ് അറിയിച്ചു.