Fri. Mar 29th, 2024
വാഷിങ്​ടൺ:

ടെസ്​ല സ്ഥാപകൻ ഇലോൺ മസ്കിന്‍റെ അക്കൗണ്ടിലേക്ക്​ ഒരു ദിവസം ഒഴുകിയെത്തിയത്​ 2,5,22,09,85,40,000 കോടി. ടെസ്​ല ഓഹരികളുടെ വില കുതിച്ചതോടെയാണ്​ മസ്കിന്​ വൻ നേട്ടമുണ്ടായത്​. മസ്കിന്‍റെ ആസ്തി ഒരു ദിവസം 33.8 ബില്യൺ ഡോളറാണ്​ വർധിച്ചത്​. 304.2 ബില്യൺ ഡോളറാണ്​ കഴിഞ്ഞ ദിവസത്തെ മസ്കിന്‍റെ ആസ്തി.

ടെസ്​ലയുടെ ഓഹരികൾ 13.5 ശതമാനമാണ്​ ഉയർന്നത്​. 1199.78 ഡോളറാണ്​ ടെസ്​ല ​ഓഹരികളുടെ മൂല്യം. ടെസ്​ല വാഹനങ്ങളുടെ വിൽപന വർധിച്ചത്​ കമ്പനിക്ക്​ ഓഹരി വിപണിയിൽ ഗുണകരമായി.

ടെസ്​ലയിൽ 18 ശതമാനം ഓഹരികളാണ്​ മസ്കിനുള്ളത്​. ഇത്​ 10 ശതമാനമാക്കി കുറക്കുമെന്ന്​ മസ്ക്​ അറിയിച്ചിരുന്നു. ഇതുകൂടാതെ ടെസ്​ലയുടെ കീഴിൽ വരുന്ന സ്​പേസ്​ എക്സ്​ പോലുള്ള കമ്പനികളിലും ഇലോൺ മസ്കിന്​ ഓഹരി പങ്കാളിത്തമുണ്ട്​.