Mon. Dec 23rd, 2024

പട്ടാഴി വടക്കേക്കര:

സ്കൂളിൽ അവധി ‘ആഘോഷിച്ച’ സാമൂഹിക വിരുദ്ധർ, മുറ്റത്തു വച്ചിരുന്ന ചെടികളും ഗ്രോ ബാഗും മറ്റും നശിപ്പിച്ചു. ചെളിക്കുഴി ഏറത്ത് വടക്ക് ഗവ യുപിഎസിലാണു സംഭവം.ക്രിസ്മസ് അവധിക്കു ശേഷം അധ്യാപകരെത്തിയപ്പോഴാണു സംഭവം പുറത്തറിയുന്നത്. ഒട്ടേറെ ഗ്രോബാഗുകൾ നശിപ്പിച്ചിട്ടുണ്ട്. 

കുറച്ചു നാളുകൾക്കു മുൻപു സ്കൂളിന്റെ ജനൽച്ചില്ലും ഓട്, ശുദ്ധജല വിതരണ പൈപ്പ് എന്നിവയും സാമൂഹിക വിരുദ്ധർ നശിപ്പിച്ചിരുന്നു.  മേഖലയിൽ വ്യാപാര സ്ഥാപനങ്ങൾക്കു നേരെയും ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. ഒരാഴ്ച മുൻപു സമീപത്തെ വീടിന്റെ ജനൽച്ചില്ലും നശിപ്പിച്ചിരുന്നു.

മേഖലയിലെ വിവിധ സ്കൂളുകളിൽ ഇത്തരം സാമൂഹിക വിരുദ്ധ ശല്യം തുടർച്ചയായി ഉണ്ടാകുന്നുണ്ട്. നേരത്തേ പട്ടാഴി ഗവ ഹയർ സെക്കൻഡറി സ്കൂളിലും ശല്യം പതിവായിരുന്നു. ജനങ്ങൾ കൂട്ടായ്മ രൂപീകരിച്ചു ശക്തമായി ഇടപെട്ടതോടെയാണു പ്രശ്നപരിഹാരമായത്.