Mon. Dec 23rd, 2024
തൃശൂർ:

തൃശൂർ കണ്ണാറയിൽ മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയ എ എസ് ഐ യും സുഹൃത്തുക്കളും അറസ്റ്റിൽ. എ എസ് ഐ പ്രശാന്താണ് അറസ്റ്റിലായത്. ഇയാൾ വടക്കേകാട് സ്റ്റേഷനിൽ താത്കാലിക ഡ്യൂട്ടിയിലായിരുന്നു.

അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. തൃശൂർ സ്വദേശി ലിജിത്തിന്റെയും ഭാര്യയുടെയും വലത്തെ കാലിന്റെ തുടയെല്ല് പൊട്ടി.