Thu. Jan 23rd, 2025
കര്‍ണാടക:

കര്‍ണാടകയില്‍ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് റവന്യൂമന്ത്രി ആര്‍ അശോക. ജനുവരി 7ന് മുന്‍പായി കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. നിലവില്‍ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതുവത്സരാഘോഷത്തിലെ ആള്‍ക്കൂട്ടം ഒഴിവാക്കാനായിരുന്നു ഇത്.

കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങളെ കുറിച്ച് കര്‍ണാടക സര്‍ക്കാര്‍ ആലോചിക്കുന്നത്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പട്ടിക പ്രകാരം ബംഗളൂരു റെഡ് സോണിലാണ്.

ബംഗളൂരുവിൽ ജാഗ്രതാ നിർദേശം നൽകേണ്ടത് പ്രധാനമാണ്. ബംഗളൂരുവിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാല്‍ കൂടുതല്‍ പേരുടെ ജീവന്‍ രക്ഷിക്കാനാകുമെന്നും മന്ത്രി അശോക അറിയിച്ചു.