Mon. Dec 23rd, 2024
മുംബൈ:

ബോളിവുഡ് താരം ജോൺ എബ്രഹാമിനും ഭാര്യ പ്രിയ റുഞ്ചാലിനും കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന്​ ഇരുവരും നിരീക്ഷണത്തിൽ കഴിയുകയാണെന്ന് ജോൺ എബ്രഹാം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.

മൂന്നുദിവസം മുമ്പ്​ കൊവിഡ്​ പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കം പുലർത്തിയിരുന്നു. തുടർന്ന്​ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ പരിശോധനക്ക്​ വിധേയമാകുകയായിരുന്നുവെന്നും താരം ആരാധകരെയും സുഹൃത്തുക്കളെയും അറിയിച്ചു.