Mon. Dec 23rd, 2024

ബോളിവുഡിലെ മുൻനിര നായകരില്‍ ഒരാളാണ് രണ്‍വീര്‍ സിംഗ്. ഭാര്യ ദീപിക പദുക്കോണിനൊപ്പം ഇത്തവണ വലിയ രീതിയിലാണ് രണ്‍വീര്‍ സിംഗ് പുതുവര്‍ഷം ആഘോഷിച്ചത്. രണ്‍വീര്‍ സിംഗ് തന്നെ ഓരോ വിശേഷങ്ങളും ഷെയര്‍ ചെയ്‍തിരുന്നു. തന്റെ പുതുവത്സര ആഘോഷത്തിന്റെ ഫോട്ടോകളും രണ്‍വീര്‍ സിംഗ് പങ്കുവെച്ചിരിക്കുകയാണ്.

പുതുവര്‍ഷത്തെ ആദ്യ ദിവസം എന്ന് പറഞ്ഞാണ് രണ്‍വീര്‍ സിംഗ് ഫോട്ടോ പങ്കുവെച്ചത്. രണ്‍വീര്‍ സിംഗിന്റെ ഒരു ഫോട്ടോയ്‍ക്ക് ക്രഡിറ്റ് വേണമെന്ന് ഭാര്യ ദീപിക പദുക്കോണ്‍ ആവശ്യപ്പെടുകയും ചെയ്‍തിട്ടുണ്ട്.

എന്തായാലും രണ്‍വീര്‍ സിംഗിന്റെ ഫോട്ടോകള്‍ക്ക് ഒട്ടേറെ പേരാണ് കമന്റുമായി എത്തിയത്. രണ്‍വീര്‍ സിംഗ് അഭിനയിച്ച ചിത്രം ’83’ ഇപോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.