Thu. Dec 19th, 2024

ജൂനിയർ എൻ ടി ആറും രാംചരണും ഒന്നിക്കുന്ന സംവിധായകൻ എസ്​ എസ്​ രാജമൗലിയുടെ ബ്രഹ്​മാണ്ഡ ചിത്രം ആർ ആർ ആറിന്‍റെ റിലീസ്​ മാറ്റി. ഒമിക്രോൺ ഭീഷണിയെ തുടർന്നാണ്​ റിലീസ്​ മാറ്റിയത്​. ജനുവരി ഏഴിനാണ്​ ചിത്രത്തിന്‍റെ റിലീസ്​ പ്രഖ്യാപിച്ചിരുന്നത്​.

രാജ്യത്ത്​ കോവിഡ്​ 19 വ്യാപനം രൂക്ഷമായതും ഡൽഹിയിൽ ഉൾപ്പെടെ തിയറ്ററുകൾ അടച്ചിട്ടതുമാണ്​ റിലീസ്​ മാറ്റാൻ കാരണം. തമിഴ്​നാട്ടിൽ തിയറ്ററിൽ 50 ശതമാനം പേർക്ക്​ മാത്രമാണ്​ പ്രവേശനം അനുവദിക്കുക.

ജനുവരി ഏഴിന്​ ഗ്രാൻഡ്​ റിലീസാണ്​ ആർ ആർ ആറിന്​ ഒരുക്കിയിരുന്നത്​. നിരവധി ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്‍റെ പ്രമോഷൻ പരിപാടികളിൽ ജൂനിയർ എൻ ടി ആറും രാംചരണും സജീവമായിരുന്നു. തെലുങ്ക്​, കന്നഡ, തമിഴ്​, മലയാളം, ഹിന്ദി ഭാഷകളിലാണ്​ ചിത്രം പുറത്തിറങ്ങുക.