Mon. Dec 23rd, 2024
കേ​പ്​​ടൗ​ൺ:

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ വ​ർ​ണ​വി​വേ​ച​ന സ​മ​ര​നാ​യ​ക​നും നൊ​ബേ​ൽ ജേ​താ​വു​മാ​യ ആ​ർ​ച്ച്​ ബി​​ഷ​പ്​ ഡെ​സ്മ​ണ്ട്​ ടു​ട്ടു​വി​ന്​ നാട് വിടചൊല്ലി. കേ​പ്​​ടൗ​ണി​ലെ സെ​ന്‍റ്​ ജോ​ർ​ജ്​ ആം​ഗ്ലി​ക്ക​ൻ ക​ത്തീ​ഡ്ര​ലി​ൽ ശനിയാഴ്ച നടന്ന സംസ്കാര ചടങ്ങിൽ കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പുരോഹിതന്മാരും രാഷ്ട്രീയ നേതാക്കളുമാണ് പങ്കെടുത്ത്.

നമ്മുടെ പുതിയ രാഷ്ട്രത്തിന്‍റെ ആത്മീയ പിതാവ് എന്നാണ് പ്രസിഡന്‍റ് സിറിൽ റമാഫോസ ടുട്ടുവിനെ വിശേഷിപ്പിച്ചത്. നേരത്തെ, ടു​ട്ടു​വി‍ന്‍റെ മൃ​ത​ദേ​ഹ​വും വ​ഹി​ച്ചു​ള്ള പേ​ട​കം ക​ത്തീ​ഡ്ര​ലി​ലെ​ത്തി​ച്ച​പ്പോ​ൾ ആ​ബാ​ല​വൃ​ന്ദം ജ​ന​ങ്ങ​ളാ​ണ്​ തെ​രു​വോ​ര​ങ്ങ​ളി​ൽ കാ​ത്തു​നി​ന്ന​ത്.