Mon. Dec 23rd, 2024

മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ എന്ന വിശേഷണത്തോടെയെത്തിയ സിനിമയായ ‘മിന്നൽ മുരളി’ ആരാധക പ്രശംസയേറ്റുവാങ്ങുമ്പോൾ നടൻ ടൊവീനോ തോമസിന്‍റെ കരിയറിലും ചിത്രം നിർണായകമായിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെ ലോകവ്യാപകമായി മാർക്കറ്റ് ചെയ്യപ്പെട്ട മിന്നൽ മുരളിയിലൂടെ ടൊവീനോയും താരനിരയിലേക്ക് ഉയരുമ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് 10 വർഷം മുമ്പ് ടൊവീനോ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ.

കഠിനാധ്വാനത്താൽ ഉയരങ്ങളിലെത്തുമെന്ന ഉറച്ച ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടും, തന്നെ പരിഹസിക്കുന്നവർക്കുള്ള മറുപടിയായുമാണ് ടൊവീനോയുടെ അന്നത്തെ പോസ്റ്റ്.

2011 ജൂൺ 28നായിരുന്നു ടൊവീനോ പോസ്റ്റിട്ടത്. അത് ഇങ്ങനെയായിരുന്നു -‘ഇന്നു നിങ്ങള്‍ എന്നെ വിഡ്ഢിയെന്നു പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവന്‍ എന്നു മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും.

പക്ഷേ ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും. അന്നു നിങ്ങള്‍ എന്നെയോര്‍ത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാര്‍ഷ്ട്യമല്ല, വിഡ്ഢിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാധ്വാനിയുടെ ആത്മവിശ്വാസമാണ്.’