Thu. Jan 2nd, 2025

പ്രശസ്ത തെന്നിന്ത്യൻ നടി സായ്​ പല്ലവിയാണ്​ ഇപ്പോൾ വാർത്തകളി നിറഞ്ഞിരിക്കുന്നത്​. പർദ്ദയും ബുർഖയുമണിഞ്ഞ താരത്തെ ആരും തിരിച്ചറിയാത്തതിനെക്കുറിച്ചാണ്​ ഇപ്പോൾ ചർച്ച.

സ്‌ക്രീനിൽ അഭിനയിച്ച് തകർക്കുന്ന നായികയാണ് തൊട്ടടുത്തിരുന്ന് സിനിമ കാണുന്നതെന്ന് ആരാധകർ ആരുമറിഞ്ഞില്ല. നടി സായ്​ പല്ലവിയാണ് തന്‍റെ പുതിയ സിനിമയായ ‘ശ്യാം സിൻഹ റോയി’ കാണാൻ വേഷം മാറി തിയേറ്ററിലെത്തിയത്.

ഹൈദരാബാദിലെ ശ്രിരാമുലു തിയേറ്ററിൽ രാത്രിയിലെ പ്രദർശനത്തിനാണ് സായ് എത്തിയത്. പർദ്ദയും ബുർഖയുമണിഞ്ഞെത്തിയ നടിയെ സിനിമ അവസാനിച്ചിറങ്ങുമ്പോഴും ആരും തിരിച്ചറിഞ്ഞില്ല. നടി തിയേറ്ററിലേക്ക് വരുന്നതും സിനിമ കാണുന്നതും തിരിച്ചിറങ്ങുന്നതുമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.