ബാഗ്ദാദ്:
ഇറാഖ് മുന്‍പ്രസിഡന്റ് സദ്ദാം ഹുസൈനെ തൂക്കിലേറ്റിയിട്ട് 15 വര്‍ഷം. അമേരിക്കയുടെ അന്നത്തെ പ്രസിഡന്റ് ജോർജ് ബുഷും ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും ചേര്‍ന്നാണ് ഇറാഖിനെതിരെ 2003ല്‍ യുദ്ധം ആരംഭിച്ചതും സദ്ദാം ഹുസൈനെ അധികാരത്തില്‍നിന്ന് പുറത്താക്കി വധിച്ചതും.
സദ്ദാം കൂട്ടനശീകരണായുധങ്ങള്‍ സംഭരിച്ചിരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇറാഖ് ആക്രമണം. 2003ല്‍ യുഎസ് അധിനിവേശ സൈന്യം തിക്രീതിന് സമീപം അദ്ദൗര്‍ നഗരത്തില്‍നിന്ന് സദ്ദാമിനെ പിടികൂടി. മൂന്നു വര്‍ഷത്തോളം നീണ്ട വിചാരണയ്‌ക്കുശേഷം പാവക്കോടതി കുറ്റക്കാരനാണെന്ന് വിധിച്ച് സദ്ദാമിന്റെ വധശിക്ഷ നടപ്പാക്കി.