Sun. Dec 22nd, 2024
തിരുവനന്തപുരം;

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമാകുന്നു. പുതിയ ഇന്‍സിനേറ്റര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങി. മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ കാര്‍ പാര്‍ക്കിങിനായി ഉപയോഗിക്കുന്ന സ്ഥലത്ത് മെഡിക്കല്‍ കോളേജ്, എസ്എടി, ദന്തല്‍ കോളേജ് എന്നിവിടങ്ങളിലെ മാലിന്യങ്ങള്‍ കൊണ്ടുതള്ളിരുന്നു.

ദിവസേന രണ്ടായിരം കിലോ മാലിന്യമാണ് ഇവിടെ തള്ളുന്നത്. വിഷയത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പളിനോട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. കെഎംസിഎല്ലില്‍ ഇന്‍സിനേറ്റര്‍ സ്ഥാപിക്കാനുള്ള തുകയെത്തിയിട്ട് വര്‍ഷം മൂന്ന് കഴിഞ്ഞു. ഇപ്പോഴാണ് പുതിയ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.

മാലിന്യങ്ങളില്‍ നിന്നുള്ള മലിനജലം പ്രദേശവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുന്നതോടെ വര്‍ഷങ്ങളായുള്ള മാലിന്യ പ്രശ്നത്തിന് പരിഹാരമാകും.