Sun. Dec 22nd, 2024
ലണ്ടൺ:

200 യാത്രക്കാരുമായി പോകുന്നതിനിടയില്‍ വിമാനത്തിന്‍റെ വിന്‍ഡ് സ്ക്രീനില്‍ വിള്ളല്‍ വീണു. ബ്രിട്ടീഷ് എയര്‍വേയ്സ് സഞ്ചാരികളായ 200 യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമാണ് ആകാശത്തില്‍ വച്ച് വന്‍ അപകടം നേരിടേണ്ടി വന്നത്.

ബ്രിട്ടീഷ് എയര്‍വേയ്സിന്‍റെ ബോയിംഗ് 777 വിമാനത്തിന്‍റെ രണ്ട് ഇഞ്ച് കട്ടിയുള്ള വിന്‍ഡ് സ്ക്രീനാണ് ഐസ് കട്ട വീണ് പൊട്ടിച്ചിതറിയത്. ആയിരം അടിയോളം ഉയരത്തില്‍ പറക്കുകയായിരുന്ന മറ്റൊരു വിമാനത്തില്‍ നിന്നാണ് ബോയിംഗ് 777 വിമാനത്തിന്‍റെ വിന്‍ഡ് സ്ക്രീനിലേക്ക് ഐസ് കട്ട പതിച്ചത്.

ലണ്ടനിലെ ഗാറ്റ്വിക്കില്‍ നിന്ന് കോസ്റ്റാ റിക്കയിലെ സാന്‍ ജോസിലേക്ക് പോവുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടക്കുന്ന സസമയത്ത് 35000 അടി ഉയരത്തിലായിരുന്നു ബോയിംഗ് 777 ഉണ്ടായിരുന്നത്. ക്രിസ്കുമസ് അവധി ആഘോഷിക്കാനായി പുറപ്പെട്ടവരായിരുന്നു യാത്രക്കാരില്‍ ഏറിയ പങ്കും.

ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനോട് സമാനമായതാണ് വിമാനത്തിലെ വിന്‍ഡ് സ്ക്രീനും. ഇതാണ് വമ്പന്‍ ഐസ് കട്ട പതിച്ച് പൊട്ടിച്ചിതറിയത്. ലക്ഷങ്ങളില്‍ ഒന്ന് എന്ന നിലയില്‍ സംഭവിക്കാവുന്ന ദുരന്തമാണ് ബ്രിട്ടീഷ് എയര്‍വേയ്സിന് ക്രിസ്തുമസ് ദിനത്തില്‍ നേരിടേണ്ടി വന്നത്. അപകടം സംഭവിച്ചതിന് പിന്നാലെ ഏഴുമണിക്കൂറോളം ആകാശത്ത് കറങ്ങിയ ശേഷമാണ് സുരക്ഷിതമായി വിമാനം താഴെയിറക്കാന്‍ സാധിച്ചത്.