Fri. Nov 22nd, 2024
മനാമ:

പൊതു ഇടങ്ങളില്‍ അനുവാദമില്ലാതെ വ്യക്തികളുടെ ചിത്രമെടുത്താല്‍ യുഎഇയില്‍ കര്‍ശന ശിക്ഷ. ഭേദഗതി ചെയ്‌ത സൈബര്‍ കുറ്റകൃത്യപ്രകാരം ഒരു വ്യക്തിയെ പിന്‍തുടരാനായി ചിത്രങ്ങള്‍ എടുക്കുകയോ രഹസ്യമായി റെക്കോര്‍ഡ് ചെയ്യുകയോ ചെയ്‌താല്‍ ആറുമാസം തടവോ ഒന്നര ലക്ഷം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ ശിക്ഷയായി ലഭിക്കും. നിയമം ജനുവരി രണ്ടിന് പ്രാബല്യത്തില്‍ വരും.

ശക്തമാകുന്ന ഡിജിറ്റല്‍ യുഗത്തില്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും കൂടുതല്‍ സംരക്ഷണം വാഗ്ദാനം ചെയ്യുന്നതാണ് ഭേദഗതി ചെ‌യ്‌ത സൈബര്‍ കുറ്റകൃത്യ നിയമം. ബാങ്കുകള്‍, മാധ്യമങ്ങള്‍, ആരോഗ്യം, ശാസ്‌ത്രം തുടങ്ങിയ മേഖലകളിലെ ഡാറ്റാ സംവിധാനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്ന കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നു.