Sun. Jan 19th, 2025

ബോളിവുഡിലെ മികച്ച അഭിനേതാക്കൾക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച് നടൻ ടൊവിനോ തോമസ്. ‘ഏറ്റവും മികച്ച പ്രകടനം നടത്തുന്നവരുമായി ഒരു ടേബിളിന് ചുറ്റുമിരുന്ന് സിനിമയെക്കുറിച്ച് ചർച്ച ചെയ്യാൻ സാധിച്ചത് വളരെ സവിശേഷമായി കരുതുന്നു’ എന്നാണ് ചിത്രത്തിനൊപ്പം ടൊവിനോ കുറിച്ചിട്ടുള്ളത്.

തപ്സി പന്നു, രവീണ ടണ്ടൻ, ​ഗൗരവ് ആദർശ്, സന്യ മൽഹോത്ര, കൊങ്കൊണ സെൻ ശർമ്മ എന്നിവർക്കൊപ്പമാണ് ടൊവിനോയുള്ളത്. ഈ വർഷം നെറ്റ്ഫ്ലിക്സിലെ സിനിമകളിലും ഷോകളിലും ഏറ്റവും ശക്തമായ പ്രകടനം കാഴ്ചവെച്ച 6 അഭിനേതാക്കളാണ് ഈ ചിത്രത്തിലുളളത്.