Mon. Nov 25th, 2024
യുകെ:

ക്രിസ്മസിനോട്​ അനുബന്ധിച്ച്​ ഓൺലൈനിൽ വാങ്ങിയ ലക്ഷത്തിലധികം രൂപയുടെ ഫോണിന്​ പകരം ലഭിച്ചത്​ ചോക്​ലേറ്റും ടിഷ്യൂ പേപ്പറും. യുകെയിലാണ്​ സംഭവം.

ഒരുലക്ഷം രൂപയുടെ ഐഫോൺ 13 പ്രോ മാക്സാണ്​ ഡാനിയേൽ കാരോൾ ഓൺലൈനായി വാങ്ങിയത്​. ദിവസങ്ങൾക്കകം ലഭിക്കേണ്ട ഫോൺ രണ്ടാഴ്ച താമസിച്ചാണ്​ വെയൽഹൗസിൽ എത്തിയതുതന്നെ. ഏറെ ആകാംഷയോടെ കാത്തിരുന്ന ഫോൺ ഡി എച്ച്​ എൽ വെയർഹൗസിലെത്തി കാരോൾ വാങ്ങി. എന്നാൽ ഫോണിന്​ പകരം ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ രണ്ടു ചോക്​ലേറ്റുകൾ കണ്ട്​ ​കാരോൾ ഞെട്ടി.

കാഡ്​ബറിയുടെ വൈറ്റ്​ ഓറിയോ ചോക്​ലേറ്റിന്‍റെ രണ്ടു ബാറുകളായിരുന്നു ബോക്സിൽ. പാഴ്​സലിലെ ടേപ്പിൽ കൃത്രിമം കാണിച്ചത്​ ശ്രദ്ധയിൽപ്പെട്ടതോടെ സംശയം തോന്നിയതായി ലോജിസ്റ്റിക്സ്​ ജോലി ചെയ്യുന്ന കാരോൾ പറഞ്ഞു. തട്ടിപ്പിന്​ പിന്നാലെ ഡി എച്ച്​ എല്ലിനെ ടാഗ്​ ചെയ്ത്​ സംഭവം വിവരിച്ച്​ കാരോൾ ട്വീറ്റ്​ ചെയ്​തു.