Mon. Dec 23rd, 2024
തിരുവനന്തപുരം:

വെഞ്ഞാറമൂട് പുല്ലംപാറയില്‍ മൂന്ന് കുട്ടികളെ കാണാനില്ലെന്ന് പരാതി. പതിനൊന്നും പതിമൂന്നും പതിനാലും വയസുള്ള ആണ്‍കുട്ടികളെയാണ് കാണാതായത്. ഇന്നലെ രാവിലെ മുതല്‍ കുട്ടികളെ കാണാനില്ലെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

മൂന്ന് കുട്ടികളും ബന്ധുക്കളാണ്. രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാവിലെ 9 മണിമുതലാണ് കുട്ടികളെ കാണാതായത് എന്ന് പരാതിയില്‍ പറയുന്നു. രാത്രിയോടെയാണ് ബന്ധുക്കള്‍ വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കുന്നത്.

കുട്ടികള്‍ മൂന്നുപേരും അടുത്തടുത്താണ് താമസം. കുട്ടികളില്‍ ഒരാളുടെ കുടുക്ക പൊട്ടിച്ച് പണം കൊണ്ടുപോയ നിലയിലാണ്.