Wed. Jan 22nd, 2025
തിരുവനന്തപുരം:

തിരുവനന്തപുരത്ത് അയൽവാസികൾ തമ്മിലുണ്ടായ വഴിത്തർക്കത്തിനിടെ മധ്യവയസ്‌കനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. താന്നിമൂട് സ്വദേശി സജിയാണ് കൊല്ലപ്പെട്ടത്. പ്രതികളായ ബാബുവിനെയും ഭാര്യ റെയിച്ചിലിനെയും നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു.

അയൽവാസികൾ തമ്മിൽ ഒരു വർഷമായി തുടരുന്ന അതിർത്തിത്തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കാൽനടക്ക് മാത്രമുള്ള വഴിയിലൂടെ ബാബു ബൈക്ക് കൊണ്ടുപോയത് സജി ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണം. വാക്കുതർക്കത്തിനിടെ ബാബുവും ഭാര്യ റേച്ചലും ചേർന്ന് തലയ്ക്കടിക്കുകയായിരുന്നു.

ഗുരുതര പരിക്കുകളോടെ സജിയെ നെടുമങ്ങാട് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വഴിയെച്ചൊല്ലി ഇവർ തമ്മിൽ മുമ്പ് പലതവണ തർക്കമുണ്ടായിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികളെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.