Mon. Dec 23rd, 2024
ന്യൂയോർക്ക്:

ക്രിസ്മസ് വാരാന്ത്യത്തിൽ ഒമിക്രോൺ വ്യാപനം കാരണം 4,500-ലധികം വാണിജ്യ വിമാനങ്ങൾ റദ്ദാക്കിയതായി ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യതു. ഫ്ലൈറ്റ് അവയർ ഡോട്ട്കോമിന്‍റെ കണക്കനുസരിച്ച് പൊതുവെ തിരക്കുള്ള ക്രിസ്മസ് രാവിൽ പോലും 2500 ലധികം വിമാനങ്ങൾ പറക്കൽ നിർത്തിവെച്ചിട്ടുണ്ട്.

ആഘോഷദിവസങ്ങളിൽ വിമാനങ്ങൾ റദ്ദാക്കാനുള്ള സ്ഥാപനങ്ങളുടെ തീരുമാനവും 10,000 ലധികം വിമാനങ്ങൾ വൈകിയെത്തിയതും അവധിക്കാല യാത്രക്കാർക്കിടയിൽ വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചത്.

ഒമിക്രോൺ വ്യാപനത്തെ തുടർന്ന് വിമാനജീവനക്കാരുടെ ക്ഷാമമാണ് ഇത്തരമൊരു പ്രതിസന്ധിയുണ്ടാക്കിയതെന്നാണ് വിവിധ രാജ്യങ്ങൾ അഭിപ്രായപ്പെടുന്നത്. ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റ് പ്രകാരം റദ്ദാക്കിയ വിമാനങ്ങളുടെ നാലിലൊന്നും അമേരിക്കകത്തും പുറത്തുമുള്ള വിമാനങ്ങളാണ്.

അമേരിക്കയിലെ യുണൈറ്റഡ് എയർലൈൻസും ഡെൽറ്റ എയർലൈൻസും ജീവനക്കാരുടെ ക്ഷാമം ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച മാത്രം 300 ലേറെ വിമാനങ്ങൾ റദ്ദാക്കി.