Mon. Dec 23rd, 2024

നമ്മളെ പറ്റിച്ചതാണേ, മിന്നൽ മുരളിയും ഷിബുവും ശരിക്കും കൂട്ടുകാരാ. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ‘മിന്നൽ മുരളി’യെ ആഘോഷമാക്കുകയാണ്​ സിനിമാലോകം. മിന്നൽ മുരളിയായി ടൊവിനോ തകർത്താടുമ്പോൾ പ്രതിനായകനായി ഗുരു സോമസുന്ദരവും മനസിൽ ഇടംപിടിക്കുന്നു. സിനിമയിൽ നായകനും വില്ലനുമാണെങ്കിലും ജീവിതത്തിലെ സൗഹൃദ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്​ ടൊവിനോ.

വ്യക്തമായ കാരണങ്ങളാൽ ഗുരു സോമസുന്ദരവുമായുള്ള ചിത്രങ്ങൾ പോസ്റ്റ്​ ചെയ്യാൻ കുറച്ചുകാലം കാത്തിരിക്കേണ്ടിവന്നുവെന്ന്​ പറഞ്ഞാണ്​ ടൊവിനോയുടെ കുറിപ്പിന്‍റെ തുടക്കം. ‘ഞാൻ കണ്ടുമുട്ടിയ ഏറ്റവും ​പ്രിയങ്കരനായ വ്യക്തികളിൽ ഒരാൾ. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ചുറ്റു​മുളള എല്ലാത്തതിനെക്കുറിച്ചും അനന്തമായ സംഭാഷണങ്ങൾ ഇദ്ദേഹവുമായി നടത്തി.

ജെയ്​സണും ഷിബുവുമായി അഭിനയിക്കാൻ ഇരുവരും തമ്മിൽ ഒരു ബന്ധവും കെമിസ്​ട്രിയും ഉണ്ടായിരിക്കണമെന്നാണ്​ ഏറ്റവും പ്രധാനം. അത്തരത്തിൽ മിന്നൽ മുരളിയിൽനിന്ന്​ ജീവിതത്തിലേക്ക്​ കൂട്ടിയ ഏറ്റവും വലിയ കാര്യം ഇദ്ദേഹവുമായുള്ള അടുപ്പം തന്നെയാണ്​. ഒരു മാർഗദർശിയായും ഗുരുവായും കാണുന്ന​ ഒരു സുഹൃത്തിനെ കണ്ടെത്തിയതിൽ അതിയായ സന്തോഷം’ -ടൊവിനോ ഫേസ്​ബുക്കിൽ കുറിച്ചു. ചരിത്രം സൃഷ്ടിക്കാൻ കൂടെനിന്നതിൽ ഗുരു സോമസുന്ദരത്തിന്​ നന്ദിയും ടൊവിനോ അറിയിച്ചു.