ഹോങ്കോങ്:
ടിയാനൻമെൻ കൂട്ടക്കൊലയുടെ സ്മാരക സ്തംഭത്തിനു പിന്നാലെ ചരിത്രസ്മാരകങ്ങൾ നീക്കി ഹോങ്കോങ്ങിലെ മറ്റു സർവകലാശാലകളും. ജനാധിപത്യത്തിെൻറ പ്രതീകമായി സ്ഥാപിച്ച ദേവതയുടെ ശിൽപമാണ് ഹോങ്കോങ്ങിലെ ചൈനീസ് വാഴ്സിറ്റി നീക്കംചെയ്തത്.
ലിങ്ക്നാൻ സർവകലാശാല ടിയാനൻമെൻ പ്രതിഷേധങ്ങൾ ചിത്രീകരിച്ച ലംബശിൽപങ്ങളും (റിലീഫ് ശിൽപങ്ങൾ) ഒഴിവാക്കി. നിയമപരമായ കാര്യങ്ങളും സുരക്ഷസംബന്ധിയായ പ്രശ്നങ്ങളും കണക്കിലെടുത്താണ് തീരുമാനമെന്ന് സർവകലാശാല അധികൃതർ പറഞ്ഞു.