Fri. Nov 22nd, 2024
ഭോപ്പാൽ:

കരീന കപൂർൻ്റെയും സെയ്ഫ് അലി ഖാന്റെയും മകന്റെ പേര്​ ചോദിച്ച്​ ആറാം ക്ലാസ്​ ചോദ്യപേപ്പർ​​. മധ്യപ്രദേശിലെ ഖണ്ട്​വ ജില്ലയിലെ സ്വകാര്യ സ്കൂളിലെ പൊതുവിജ്ഞാന പരീക്ഷയിലായിരുന്നു അത്തരമൊരു ചോദ്യം​.

സംഭവത്തിന്​ പിന്നാലെ, കുട്ടികളുടെ രക്ഷിതാക്കൾ ‘അകാദമിക്​ ഹൈറ്റ്​സ്’ എന്ന​ പബ്ലിക്​ സ്കൂളിനെതിരെ വിദ്യഭ്യാസ വകുപ്പിന്​ പരാതി നൽകിയിരിക്കുകയാണ്​. സ്കൂൾ മാനേജ്​മെന്‍റിനെതിരെ ശക്​തമായ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്​.

”കരീന കപൂർ ഖാന്റെയും സെയ്ഫ് അലി ഖാന്റെയും മകന്റെ മുഴുവൻ പേര് എഴുതൂ” -എന്നായിരുന്നു ചോദ്യം. ചോദ്യപേപ്പർ കണ്ട രക്ഷിതാക്കൾ അമ്പരന്നു. ഇത്തരമൊരു ചോദ്യത്തിന്​ പകരം മഹാറാണി അഹില്യഭായ് ഹോൾക്കർ, ഛത്രപതി ശിവജി തുടങ്ങിയ ചരിത്രവ്യക്തികളെ കുറിച്ച് സ്‌കൂൾ വിദ്യാർഥികളോട് ചോദിക്കണമായിരുന്നുവെന്ന് പാരന്‍റ്​ ബോഡി ഹെഡ് അനീഷ് ജാർജരെ പറഞ്ഞു. സ്കൂൾ അടച്ചുപൂട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.