Fri. Nov 22nd, 2024
ആ​ല​പ്പു​ഴ:

വ​ഴി​ത്തർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​യാ​യ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക്​ ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും ര​ണ്ട് വ​ര്‍ഷം ക​ഠി​ന​ത​ട​വും ര​ണ്ട് ല​ക്ഷം രൂ​പ പി​ഴ​യും കോ​ട​തി വി​ധി​ച്ചു. ര​ണ്ട് ല​ക്ഷം രൂ​പ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ര​ണ്ട് വ​ര്‍ഷം കൂ​ടി ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ശി​ക്ഷ ഒ​ന്നി​ച്ച് അ​നു​ഭ​വി​ച്ചാ​ല്‍ മ​തി.

അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 18ാം വാ​ർ​ഡി​ൽ വൃ​ക്ഷ​വി​ലാ​സം തോ​പ്പി​ൽ അ​ൻ​ഷാ​ദി​നെ ( 27 ) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ്​ പ്ര​തി അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​തി​നെ​ട്ടാം വാ​ർ​ഡി​ൽ തോ​പ്പി​ൽ സു​ധീ​റി​നെ(46) ജി​ല്ല അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്​​ജി പി​എ​ൻ സീ​ത ശി​ക്ഷി​ച്ച​ത്. 2012 ആ​ഗ​സ്​​റ്റ്​ 24 നാ​ണ്​ സം​ഭ​വം. സു​ധീ​റി​െൻറ വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി ആ​രോ ത​ട​സ്സ​പ്പെ​ടു​ത്തി ബൈ​ക്ക് വെ​ച്ചു . സു​ധീ​ർ അ​ൻ​ഷാ​ദും ബ​ന്ധു സു​നീ​റു​മാ​യി വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​യി.

ഇ​ത് പ​റ​ഞ്ഞു​തീ​ർ​ക്കാ​ൻ അ​ൻ​ഷാ​ദും സു​നീ​റും സു​ധീ​റി​െൻറ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ക​ത്തി ഉ​പ​യോ​ഗി​ച്ച് ഇ​രു​വ​രെ​യും കു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ൻ​ഷാ​ദി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​ന്നു​ത​ന്നെ മ​രി​ച്ചു. പു​ന്നപ്ര പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സി​ൽ 21 സാ​ക്ഷി​ക​ളെ വി​സ്​​ത​രി​ച്ചു .പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡീ​ഷ​ന​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പിപി ഗീ​ത ഹാ​ജ​രാ​യി. മ​രി​ച്ച അ​ന്‍ഷാ​ദി​െൻറ കു​ടും​ബ​ത്തി​ന് സ​ഹാ​യ​ധ​നം ന​ല്‍കു​ന്ന​തി​ന് ലീ​ഗ​ല്‍സ​ര്‍വി​സ് അ​തോ​റി​റ്റി​യെ കോ​ട​തി ചു​മ​ത​ല​പ്പെ​ടു​ത്തി.