Mon. Dec 23rd, 2024
മുംബൈ:

മൂന്നര മാസത്തിന് ശേഷം ഷൂട്ടിങ് സെറ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. മകന്‍ ആര്യന്‍ ഖാന്‍റെ ലഹരിക്കേസിലെ അപ്രതീക്ഷിത അറസ്റ്റും ജയിൽവാസവും തുടർന്നുണ്ടായ സംഭവ വികാസങ്ങളും കാരണം ദീർഘകാലമായി അവധിയിലായിരുന്നു ഷാരൂഖ് ഖാൻ.

ഈ ദിവസങ്ങളിൽ മകന്‍റെ കേസിന്‍റെ കാര്യങ്ങളും മാനസികാരോഗ്യം തിരിച്ചുപിടിക്കുന്നതിനുള്ള വഴികളും മാത്രമായിരുന്നു കിങ് ഖാൻ ശ്രദ്ധിച്ചിരുന്നത്. ഇപ്പോഴിതാ ഷൂട്ടിം​ഗ് സെറ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഷാരൂഖ്.

ദീപിക പദുക്കോണ്‍ നായികയാവുന്ന പത്താനിലാണ് ഷാരൂഖ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ആറ്റ്‌ലിയുടെ പേരിടാത്ത ചിത്രത്തിലും ഷാരൂഖ് അഭിനയിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.