Mon. Aug 18th, 2025
തിരുവനന്തപുരം:

കേരള സർവകലാശാല സെനറ്റ് ഹാളിൽ ഇന്ന് വൈകിട്ട് നടത്താനിരുന്ന ജെ സി ഡാനിയേൽ പുരസ്കാര സമർപ്പണം മാറ്റി. ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് സമർപ്പണവും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പുരസ്കാരം നൽകേണ്ട മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക മന്ത്രി സജി ചെറിയാനും പി ടി തോമസ് എം എൽ എയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് പുരസ്കാര സമർപ്പണം മാറ്റിയത്.

മ​​ല​​യാ​​ള ച​​ല​​ച്ചി​​ത്ര​​രം​​ഗ​​ത്തെ ആ​​യു​​ഷ്കാ​​ല സം​​ഭാ​​വ​​ന​​ക്കു​​ള്ള 2020ലെ ​​ജെ സി ഡാ​​നി​​യേ​​ല്‍ പു​​ര​​സ്കാ​​രം പ്ര​​ശ​​സ്ത പി​​ന്ന​​ണി ഗാ​​യ​​ക​​ന്‍ പി ​​ജ​​യ​​ച​​ന്ദ്ര​​നാണ് സമ്മാനിക്കുക. കേരള സർവകലാശാല സെനറ്റ് ഹാളിൽ ഇന്ന് വൈകിട്ട് ആറിന് പുരസ്കാര ചടങ്ങ് നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.