Mon. Dec 23rd, 2024

അമൽ നീരദിന്‍റെ പുതിയ ചിത്രമായ ‘ഭീഷ്​മപർവ’ത്തിൽ പ്രധാന വേഷത്തിലെത്തുന്ന അന്തരിച്ച നടൻ നെടുമുടി വേണുവിന്‍റെ ക്യാരക്​റ്റർ പോസ്റ്റർ പങ്കുവെച്ച്​ മമ്മൂട്ടി. ഇരവിപിള്ള എന്ന കഥാപാത്രത്തെയാണ്​ അദ്ദേഹം അവതരിപ്പിക്കുന്നത്​.

മലയാളത്തിന്‍റെ അനുഗ്രഹീത നടൻമാരിലൊരാളായ നെടുമുടി വേണു കഴിഞ്ഞ ഒക്​ടോബർ 11നാണ്​ അന്തരിച്ചത്​. 500ലേറെ ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹത്തിന്‍റെ അവസാന ചിത്രങ്ങളിലൊന്നാണ്​ ഭീഷ്​മപർവം. ഈയിടെ ഇറങ്ങിയ മരക്കാർ സിനിമയിലും ​ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു.

2021 ഫെബ്രുവരിയിലാണ്​ ഭീഷ്​മപർവം ചിത്രീകരണം തുടങ്ങുന്നത്​​. ഗാങ്​സ്റ്ററിൽനിന്ന്​ കടൽ കയറ്റുമതിക്കാരനായി മാറിയ ഭീഷ്​മ വർധന്‍റെ വേഷമാണ്​ നായകനായ മമ്മൂട്ടിക്ക്​. ഷൈൻ ടോം ചാക്കോ, ദിലീഷ്​ പോത്തൻ, സൗബിൻ, ശ്രീനാഥ്​ ഭാസി, ഫർഹാൻ ഫാസിൽ, അനസുയ ഭരദ്വാജ്​, ലെന, നാദിയ മൊയ്​തു തുടങ്ങി നിരവധി പേർ ചിത്രത്തിൽ അഭിനയിക്കുന്നു. അമൽ നീരദും ദേവദത്ത്​ ഷാജിയും ചേർന്നാണ്​ തിരക്കഥ.