Sat. Jan 18th, 2025
മഹാരാഷ്ട്ര:

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രിയമുള്ള ഒന്നാണ് പാരാസെയ്‍ലിംഗ്. എന്നാല്‍ ഇതിനിടയില്‍ ചില അപകടങ്ങളും ഉണ്ടാകാറുണ്ട്. അത്തരമൊരു മഹാരാഷ്ട്രയിലെ അലിബാഗ് ബീച്ചിലുണ്ടായത്. പാരാസെയ്‍ലിംഗിനിടെ രണ്ടു യുവതികള്‍ കയര്‍ പൊട്ടി കടലിലേക്ക് വീഴുന്ന വീഡിയോ കാഴ്ചക്കാരെ ഞെട്ടിച്ചിരിക്കുകയാണ്.

യുവതികള്‍ പാരാസെയ്‍ലിംഗ് സവാരിക്ക് തയ്യാറെടുക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. സവാരി ആരംഭിക്കുമ്പോള്‍ എല്ലാം പതിവു പോലെയാണ്. യുവതികള്‍ റൈഡ് ശരിക്കും ആസ്വദിക്കുന്നുണ്ടെന്ന് വീഡിയോയില്‍ വ്യക്തമാണ്. കടലില്‍ താഴുന്നതും ഉയര്‍ന്നുപൊങ്ങുന്നതുമെല്ലാം കാണാം.

എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ ബോട്ടില്‍ നിന്നും പാരച്യൂട്ടില്‍ ഘടിപ്പിച്ചിരുന്ന കയര്‍ പൊട്ടി വീഴുന്നതും എല്ലാവരും പരിഭ്രാന്തരായി നിലവിളിക്കുന്നതും വീഡിയോയിലുണ്ട്. യുവതികള്‍ മുംബൈയിലെ സാകി നാക്കയിൽ താമസിക്കുന്നവരാണ്. കുടുംബവുമൊത്ത് അലിബാഗില്‍ പിക്നികിനെത്തിയതായിരുന്നു ഇവര്‍. റൈഡുകളുടെ നടത്തിപ്പുകാര്‍ വിനോദസഞ്ചാരികൾക്ക് അവരുടെ സേവനങ്ങൾ നൽകുന്നതിന് മുമ്പ് സുരക്ഷാ പരിശോധനകൾ നടത്തണമെന്നും മറ്റു ചിലര്‍ ചൂണ്ടിക്കാട്ടി.