Sun. Feb 23rd, 2025
ലണ്ടൻ:

ദുബായ്‌ ഭരണാധികാരി ഷെയ്‌ഖ്‌ മൊഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മഖ്‌ദൂം മുൻ ഭാര്യ ഹയ ബിന്റ്‌ അൽ ഹുസൈന്‌ വിവാഹമോചന നടപടികള്‍ ഒത്തുതീര്‍പ്പാക്കുന്നതിനായി 73 കോടി ഡോളർ (5527 കോടി രൂപ) നൽകണമെന്ന്‌ ബ്രിട്ടീഷ്‌ കോടതി.

രണ്ടു മക്കളുടെ പരിപാലനത്തെ ചൊല്ലി ഇരുവരും തമ്മിൽ നിലനിൽക്കുന്ന തർക്കം പരിഗണിക്കുന്ന ലണ്ടനിലെ കുടുംബകോടതിയുടേതാണ്‌ ഉത്തരവ്‌. മൂന്നുമാസത്തിനകം ഒറ്റത്തവണയായി തുക നൽകണം. ജോർദാൻ ഭരണാധികാരി അബ്ദുള്ളയുടെ അർധസഹോദരി കൂടിയായ ഹയ നിലവിൽ ബ്രിട്ടനിലാണ്‌.

ബ്രിട്ടനിലെ ബംഗ്ലാവുകളുടെ നടത്തിപ്പ്‌, പന്തയക്കുതിരയുമായി ബന്ധപ്പെട്ട ചെലവുകൾ, ഭാവിയിലേക്കുള്ള കരുതൽ നിക്ഷേപം എന്നിവയ്ക്കായി ഇത്രയും പണം ആവശ്യമാണെന്നാണ്‌ ഹയ കോടതിയെ ബോധിപ്പിച്ചത്‌.

കൂടാതെ, പതിനാലും ഒമ്പതും വയസ്സുള്ള മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി 1.26 കോടി പൗണ്ട്‌ നൽകണം. കുട്ടികളുടെ മറ്റ്‌ ചെലവുകൾക്കായി പ്രതിവർഷം 1.12 കോടി പൗണ്ട്‌ പ്രത്യേകമായി നൽകാനും ഉത്തരവിട്ടു.