Wed. Jan 22nd, 2025

ഫഹദ് നായകനാകുന്ന പുതിയ ചിത്രമാണ് ‘മലയൻകുഞ്ഞ്’. നവാഗതനായ സജിമോനാണ് ‘മലയൻകുഞ്ഞ്’ ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ ഫാസില്‍ ആണ് ചിത്രം നിര്‍മിക്കുന്നത് എന്ന പ്രത്യേകതയമുണ്ട്. ‘മലയൻകുഞ്ഞ്’എന്ന ഫഹദ് ചിത്രത്തിന് സംഗീതം പകരുന്നത് എ ആര്‍ റഹ്‍മാനാണ് എന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്ന വാര്‍ത്ത.

മോഹൻലാല്‍ നായകനായ ‘യോദ്ധ’ എന്ന ചിത്രത്തിന് വേണ്ടിയാണ് എ ആര്‍ റഹ്‍മാൻ ആദ്യമായി മലയാളത്തില്‍ സംഗീതം ചെയ്‍തത്. പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം’ആടുജീവിത’ത്തിന്റെയും സംഗീത സംവിധായകൻ എ ആര്‍ റഹ്‍മാനാണ്.

സംഗീത് ശിവൻ ‘യോദ്ധ’യെന്ന ചിത്രത്തിലെ ഗാനങ്ങള്‍ എന്നും ആസ്വാദകര്‍ കേള്‍ക്കാൻ ആഗ്രഹിക്കുന്നതാണ്. എ ആര്‍ റഹ്‍മാൻ ഒരു മലയാള ചിത്രത്തിനായി സംഗീതം പകരുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലുമാകും.